" ആടുജീവിതം " ഒടിടിയിലേക്ക്


തങ്ങൾ എഴുത്തിലൂടെ കണ്ട് മനസിലാക്കിയ നജീബിന്റെ കഥ വെള്ളിത്തിരയിൽ എത്തിയാൽ എങ്ങനെ ഉണ്ടാകുമെന്ന് അറിയാൻ പ്രേക്ഷകർ കാത്തിരുന്നു. അതുകൊണ്ട് തന്നെ ബ്ലെസി എന്ന സംവിധായകന് പരീക്ഷണാത്മകവും ആയിരുന്നു ഈ ദൗത്യം. എന്നാൽ ഒരു മാസം മുൻപ് ആടുജീവിതം തിയറ്ററിൽ എത്തിയപ്പോൾ ആ പരീക്ഷണവും പ്രതീക്ഷകളും വെറുതെ ആയില്ലെന്ന് ഊട്ടി ഉറപ്പിക്കുക ആയിരുന്നു. 

മലയാള സിനിമയിൽ ദൃശ്യവിസ്മയം തീർത്ത ആടുജീവിതത്തിൽ നജീബായുള്ള പൃഥ്വിരാജിന്റെ പകർന്നാട്ടം ഏറെ ശ്രദ്ധനേടി. ബി​ഗ് സ്ക്രീനിൽ അദ്ദേഹത്തെ കണ്ട് ഓരോ പ്രേക്ഷകന്റെയും കണ്ണും മനസും നിറഞ്ഞു. ആദ്യദിനം മുതൽ കേരളത്തിൽ അടക്കം മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വൻ കുതിപ്പ് നടത്തി. വെറും നാല് ദിവസത്തിൽ 50കോടി ക്ലബ്ബിൽ എത്തിയ ചിത്രം ഇതാ ഒടിടിയിൽ എത്താൻ ഒരുങ്ങുന്നെന്ന വിവരം പുറത്തുവരികയാണ്. 

ഒടിടി പ്ലെയുടെ റിപ്പോർട്ട് പ്രകാരം മെയ് പത്തിന് ആടുജീവിതം ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോർസ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബി​ഗ് സ്ക്രീനിൽ ആടുജീവിതം കണ്ടവർക്ക് വീണ്ടും കാണാനുള്ള അവസരവും കാണാത്തവർക്ക് കാണാനുള്ള അവസരവും ആണ് ഇതിലൂടെ ലഭിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ റിലീസ് ചെയ്ത് ഒന്നരമാസത്തിൽ ആണ് ആടുജീവിതം ഒടിടിയിൽ എത്തുന്നത്. 

Previous Post Next Post