മയ്യിൽ :- മയ്യിൽ ചിലമ്പൊലി കലാവിദ്യാലയത്തിന്റെ നേതൃത്വത്തിൽ പ്ലസ് ടു പരീക്ഷയിൽ 1200 / 1200 മാർക്ക് നേടിയ ഇ.കെ ഗോപികയെയും പ്ലസ് ടു പരീക്ഷയിൽ 99% മാർക്ക് നേടിയ വിഷ്ണുനാഥിനെയും അനുമോദിച്ചു. ചിലമ്പൊലിയിലെ കലാവിദ്യാർഥികളായ ഇരുവരും മയ്യിൽ IMNSGHSS വിദ്യാർഥികളാണ് . LSS,USS നേടിയ ചിലമ്പൊലിയിലെ വിദ്യാർത്ഥികളെയും അനുമോദിച്ചു.
സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ പ്രസിഡണ്ട് കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. മയ്യിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രൂപേഷ്.കെ അനുമോദനഭാഷണം നടത്തി. മനോജ് കല്യാട് അധ്യക്ഷത വഹിച്ചു. ദിവാകരൻ കണ്ണപ്പിലാവ്, മുരളീധരൻ പൊയ്യുർ , ഉദയ നവീൻ എന്നിവർ സംസാരിച്ചു. രവിനമ്പ്രം സ്വാഗതം പറഞ്ഞു.