മയ്യിൽ :- മയ്യിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ രാത്രികാല ഡോക്ടർ സേവനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ CHC യിലേക്ക് മാർച്ചും ധർണ്ണയും നാളെ ജൂൺ 1 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.
കണ്ണൂർ DCC പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ.പി ശശിധരൻ അധ്യക്ഷത വഹിക്കും.