ചേലേരിമുക്കിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി
ചേലേരി :- കൊളച്ചേരി പഞ്ചായത്തിലെ ചേലേരിമുക്കിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. കൊളച്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യം, വാർഡ് മെമ്പർ ഗീത വി.വി ആശാവർക്കർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ, വാർഡ് ശുചിത്വ കമ്മിറ്റി പ്രവർത്തകർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു.