ചേലേരിമുക്ക് :- ചേലേരിമുക്കിലെ സക്സസ്സ് ട്യൂഷൻ MTTC, PPTTC അക്കാദമി, ഒന്നാം വാർഷികാഘോഷവും മോണ്ടിസ്സൊറി TTC, പ്രീ പ്രൈമറി TTC ഉദ്‌ഘാടനവും അക്കാദമിയിൽ പഠിച്ച SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
മോണ്ടിസ്സൊറി TTC, പ്രീ പ്രൈമറി TTC യുടെ ഉദ്ഘാടനം കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സജിമ നിർവഹിച്ചു. നജ്മ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മെമ്പർമാരായ ഗീത, നാസിഫ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ഉപഹാരം മെമ്പർമാർ സമ്മാനിച്ചു. സവിത സ്വാഗതവും നവ്യ നന്ദിയും പറഞ്ഞു.