കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ കോഴ്‌സുകളുടെ പഠനാരംഭംകുറിച്ചു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിലെ ഹിഫ്ള്, ഹുദവി കോഴ്സിലേക്ക് പുതുതായി അഡ്മിഷൻ നേടിയ വിദ്യാർഥികളുടെ പഠനാരംഭം സംഘടിപ്പിച്ചു. പുതിയ ബാച്ചിന്റെ ക്ലാസുദ്ഘാടനം ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് പ്രിൻസിപ്പാൾ സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ നിർവ്വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി അധ്യക്ഷത വഹിച്ചു.

 സയ്യിദ് അസ്ലം തങ്ങൾ അൽമശ്ഹൂർ സംസാരിച്ചു. 2023 - 24 അധ്യയന വർഷത്തെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് നേടിയ അഫ്തഹ് അശ്റഫ് മാലോട്ടിനെ യോഗം അനുമോദിച്ചു. ഈസ പള്ളിപ്പറമ്പ്, എ.ടി മുസ്തഫ ഹാജി, അനസ് ഹുദവി, ആലിഹാജി കമ്പിൽ, കെ.പി ആലിക്കുഞ്ഞി, കബീർ കണ്ണാടിപ്പറമ്പ്, ഒ.പി മൂസാൻ ഹാജി, ഹഫീസ് ഹുദവി, ഉവൈസ് ഹുദവി, അസ്ലം ഹുദവി കെ.എൻ, അബ്ദുറഹ്മാൻ ഹാജി, പി.പി മുഹമ്മദ് പാട്ടയം, വി.എ മുഹമ്മദ് കുഞ്ഞി, ടി.പി അമീൻ, മായിൻ മാസ്റ്റർ, ഖാലിദ് ഹാജി പി.പി, കെ.ടി ഖാലിദ് ഹാജി, മുഹമ്മദ് കുഞ്ഞി പി, ശരീഫ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ സ്വാഗതവും കെ.പി അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.



Previous Post Next Post