തളിപ്പറമ്പ് :- തളിപ്പറമ്പിൽ വാഹനാപകടത്തിൽ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കൃസ്തുക്കുന്നിലെ ജോയൽ ജോസഫ (23), പാടിയിലെ ജോമോൻ ഡൊമിനിക്ക് (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീൽ തിയേറ്ററിന് സമീപമായിരുന്നു അപകടം.