മയ്യിൽ :- കനത്ത മഴയിൽ വീടിൻ്റെ ചുറ്റുമതിൽ റോഡിലേക്ക് ഇടിഞ്ഞു വീണു. തായംപൊയിലിലെ തട്ടാൻ താഴെ റോഡിലെ പി.വി രവിയുടെ വീട്ടുമതിലാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്. ഇതുവഴി കാൽനടപോലും ദുഷ്കരമായ നിലയിലാണുള്ളത്. അഞ്ച് മീറ്റർ ഉയരത്തിലുള്ള ചെങ്കല്ലുപയോഗിച്ച് നിർമ്മിച്ച മതിലാണിത്. ഇനിയും മണ്ണും ചെളിയും റോഡിലേക്ക് പതിക്കാനിടയുള്ളതിനാൽ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകി.
ചെറുപഴശ്ശി കാലടി സഫിയാൻ്റെ വീട്ടിൻ്റെ മതിലും ഇന്നലത്തെ കനത്ത മഴയിൽ ഇടിഞ്ഞു വീണു.
പള്ളിപ്പറമ്പ് പുഞ്ചിരി റോഡിൽ കുണ്ടത്തിൽ സുഹ്റയുടെ വീടിൻ്റെ മതിലിടിഞ്ഞു വീണു