മയ്യിൽ :- ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിൽ ഇരുവാപ്പുഴ നമ്പ്രം ചിരാച്ചേരിയിലെ ഐക്കാൽ പത്മിനിയുടെ വീടിൻ്റെ മതിലും മുറ്റവും ഇടിഞ്ഞ് വീടിന് ചേർന്നുള്ള കിണറിൽ പതിച്ചു. ഭാഗികമായി മൂടപ്പെട്ട കിണർ ഉപയോഗ ശൂന്യമായ നിലയിലായി.
വീടും അപകടഭീഷണിയിലാണുള്ളത്. പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മെമ്പർ, മറ്റ് അധികൃതരും സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.