ഖത്തർ :- ഏഴാമത് ഇന്റർനാഷണൽ അറബിക് ഡിബേറ്റിനു ഇന്ത്യയെ പ്രതിനിധീകരിച്ച് ഖത്തറിൽ എത്തിയ ദാറുൽ ഹസനാത്ത് വിദ്യാർത്ഥി ഹസനവി അഷറഫിനു ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി സ്വീകരണം നൽകി. ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി പ്രസിഡന്റ് അബ്ദു പാപ്പിനിശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം SYS സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ ഉദ്ഘാടനം നിർവഹിച്ചു .
SKSSF സംസ്ഥാന സെക്രട്ടറി മുഹ്യുദ്ധീൻ യമാനി, ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി രക്ഷാധികാരി നൗഷാദ് മാങ്കടവ് , വൈസ് പ്രസിഡന്റ് ദാവൂദ് തണ്ടപ്പുറം , ഹാഫിള് ശാഹുൽ ഹമീദ് ഹുദവി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. പ്രസിഡന്റും ജനറൽ സെക്രട്ടറിയും കൂടി ഭാരവാഹികളുടെ സാനിധ്യത്തിൽ ഹസനവി അഷറഫിനു ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി നൽകുന്ന മൊമെന്റോ നൽകി.
യോഗത്തിൽ അസീസ് പേരാൽ , ശംസീർ കമ്പിൽ ,മുഹമ്മദ് ഹസനവി , അഫ്‌നാസ് വായൻതോട് , മർസൂഖ് മാങ്കടവ് എന്നിവർ പങ്കെടുത്തു. ദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി ജനറൽ സെക്രട്ടറി ഷഫീഖ് മാങ്കടവ് സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഹസനവി ഹാഫിസ് റഹ്‌മാൻ ഹുദവി അഞ്ചരക്കണ്ടി നന്ദിയും പറഞ്ഞു.