പഞ്ചഗുസ്‌തിയിലും പവർ ലിഫ്റ്റിങ്ങിലും നേട്ടം കൊയ്‌ത്‌ കയരളത്തെ അച്ഛനും മകളും


മയ്യിൽ :- കയരളം മേച്ചേരിയിലെ എ കെ രജീഷും മകൾ ജാനശ്രീയും സംസ്ഥാന, ജില്ലാ തലത്തിൽ പഞ്ചഗുസ്‌തിയിലും പവർ ലിഫ്റ്റിങ്ങിലും നേട്ടം കരസ്ഥമാക്കി. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാതല പവർ ലിഫ്റ്റിങ്ങിൽ 66 കിലോ വിഭാഗത്തിൽ 316 കിലോഗ്രാം ഉയർത്തി രജീഷ് സ്വർണ മെഡൽ നേടി. 45 കിലോ വിഭാഗത്തിൽ 150 കിലോ ഉയർത്തി ജാനശ്രീ വെള്ളി മെഡലും നേടി. സംസ്ഥാന തലത്തിൽ നടന്ന പഞ്ചഗുസ്‌തി മത്സരത്തിൽ ജാനശ്രീ സ്വർണവും രജീഷ് വെങ്കലവും നേടിയിരുന്നു.

ജൂൺ ആറിന് നാഗ്‌പുരിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്‌തി മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്‌ത്‌ ഇരുവരും പങ്കെടുക്കും.

Previous Post Next Post