കോർലാട് ഇ.എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയം, DYFI, AIDWA എന്നിവയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു


ചട്ടുകപ്പാറ :- കോർലാട് ഇ.എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയം, DYFI, AIDWA എന്നിവയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി ,പ്ലസ്ടു വിജയികളെ അനുമോദിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.നിജിലേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ബി.കെ വിജേഷ് അധ്യക്ഷത വഹിച്ചു.

ഉന്നത വിജയികളായ സന മെഹ്റിൻ , ദേവിക സി.പി,അലൻ.കെ ,രോഹിത്ത്.എ,അനാമിക കെ.പി, ഭവ്യ ടി.സി, നിരഞ്ച് എ.എസ്, അനിരുധ്. എൻ, മുഹമ്മദ്‌ സഹദ്, ഷാനിഫ് .ആർ, ശ്രീനന്ദ് ആർ.കെ, നാസില സി.പി എന്നിവർ അനുമോദനം ഏറ്റുവാങ്ങി.

എം.പി പങ്കജാക്ഷൻ, കെ.നാരായണൻ, പി.കെ പുരുഷോത്തമൻ, കെ.ടി സുമതി, സജിന വി.ടി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എം.പി രാജേഷ് സ്വാഗതവും ഡിവൈഎഫ്ഐ മേഖല കമ്മറ്റിയംഗം അശ്വനി കെ.പി നന്ദിയും പറഞ്ഞു.


Previous Post Next Post