അജ്മാൻ :- സാംസ്കാരിക നഗരമായ അജ്മാനിൽ ഗ്രാമോത്സവത്തിന്റെ പ്രതീതി ഉയർത്തി കൊണ്ട് പാട്ടയം മഹല്ല് കൂട്ടായ്മയുടെ ആറാം വാർഷികാഘോഷം ജൽസ സീസൺ 3 കായിക മത്സരം സംഘടിപ്പിച്ചു. അജ്മാൻ ഡെൽഹി പ്രൈവറ്റ് സ്കൂൾ ഗ്രൗണ്ടിൽ മൂന്ന് ടീമുകളിലായി നടന്ന വാശിയേറിയ മത്സരത്തിൽ ടീം ബ്ലൂസ്ട്രീക്സ് ഓവറോൾ ചാമ്പ്യന്മാരായി. ആവേശം നിറഞ്ഞ മത്സരത്തിൽ ടീം യെലോറേഞ്ച് ഫുട്ബോൾ വിന്നറും ടീം ബ്ലൂസ്ട്രീക്സ് ക്രിക്കറ്റ് ജേതാക്കളുമായി. അഫ്സൽ.ബി, അബ്ദുൽ ജബ്ബാർ, എന്നിവർ ക്രിക്കറ്റ് മാൻ ഓഫ് ദി മാച്ചും, അഫ്സൽ. ബി പ്ലെയർ ഓഫ് ദി ടൂർണമെൻറ് അവാർഡും കരസ്ഥമാക്കി.
അമീൻ,അജ്മൽ,മുഹ്സിൻ,ഷുഹൈബ് എന്നിവർ മികച്ച ഫുട്ബോളർ അവാർഡും, സഫീർ മികച്ച ഡിഫന്റെർ അവാർഡും, അമീൻ മാൻ ഓഫ് ദ ടൂർണമെന്റ് ട്രോഫിയും കരസ്ഥമാക്കി. LEGEND ക്രിക്കറ്റ് മത്സരത്തിൽ ടീം എടക്കൈതോട് ബ്രദേർസ് ചാമ്പ്യന്മാമാരായി. റസൽ.സി മാൻ ഓഫ് ദി മാച്ച് അവാർഡ് കരസ്തമാക്കി. അജീർ, അജ്മൽ, മുജീബ്, ഫാറൂഖ്, അഫ്സൽ, അജ്മൽ, ഉനൈസ്, അഫ്സൽ.ബി എന്നിവർ വ്യക്തികത മത്സര വിജയികളായി.
കമ്പിൽ , കുമ്മായക്കടവ്, പന്ന്യങ്കണ്ടി കൂട്ടായ്മകളിലെ നേതാക്കന്മാരും പ്രമുഖ വ്യക്തികളും സംഗമത്തിൽ പങ്കെടുത്തു. നവാസ് സഅദി,അബ്ദുൽ ഗഫൂർ അസ്അദി, അബുൽ സത്താർ,ഖാസിം, റസൽ,സുനീർ,മുഹമ്മദ്, അഹ്‌മദ്കമ്പിൽ, ശിഹാബ് പന്ന്യങ്കണ്ടി,ആശിഖ് കമ്പിൽ,സിദ്ധീഖ് കുമ്മായകടവ്,മുഹമ്മദ് ഷെറിൽ തുടങ്ങിയർ സംസാരിച്ചു. അഹ്മദ് കമ്പിൽ , മുഹമ്മദ് ഷെറിൽ എന്നിവർ ജോബ്സെൽ ലോഗോ പ്രകാശനവും നിർവഹിച്ചു. ടീം സ്പോൺസർമാരും വിശിഷ്ട വ്യക്തികളും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.