കമ്പിൽ :- 2023-24 SSLC പരീക്ഷയിൽ നൂറുമേനി കൊയ്ത കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന് MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി. പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി സ്കൂൾ പ്രധാനദ്ധ്യാപിക ശ്രീജ ടീച്ചർക്ക് ഉപഹാരം കൈമാറി.
ഇത്തവണ 26 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ് ലഭിച്ചു. പരിപാടിയിൽ MSF പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ റാസിംപാട്ടയം ,ഫവാസ്നൂഞ്ഞേരി, സഹദ് ചേലേരി ,നാസിം പാമ്പുരുത്തി, അസീം, സ്കൂൾ പാർലമെൻ്റ് ചെയർമാൻ ഹാദി ദാലിൽ ,പ്രവർത്തക സമിതി അംഗങ്ങളായ സാലിം, നിഷാൽ പി.കെ.പി തുടങ്ങിയവരും പങ്കെടുത്തു.