റിയാദ് :- വിദേശരാജ്യങ്ങളിൽ നിന്ന് ഇതുവരെ 12 ലക്ഷം തീർഥാടകർ പുണ്യ നഗരിയിലെത്തിയതായി സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ അറിയിച്ചു. റിയാദിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. വ്യാഴാഴ്ച വരെയെത്തിയവരിൽ 1.2 ലക്ഷം തീർഥാടകർ ഇന്ത്യയിൽ നിന്നാണ്. ഇവരിൽ 1.18 ലക്ഷം പേർ മക്കയിലും ബാക്കിയുള്ളവർ മദീനയിലുമാണുള്ളത്.
മദീനയിൽ എത്തിയവർ എട്ടുദിവസമാണ് അവിടെ തങ്ങുക. പിന്നീട് ഹജ്ജ് കർമത്തിനായി മക്കയിലേക്ക് തിരിക്കും .മക്കയിലെത്തിയവർ ഹജ്ജിന് ശേഷമാണ് മദീന സന്ദർശിക്കുക. തീർഥാടകരെ സേവിക്കാൻ സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തിയ മന്ത്രി സൗദി ഭരണാധികാരികൾ നൽകുന്ന മികച്ചപിന്തുണയ്ക്ക് നന്ദി പറഞ്ഞു.