മാണിയൂർ :- മാണിയൂർ ഭഗവതി വിലാസം എ.എൽ.പി സ്കൂളിൽ വായനദിനം ആചരിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും നടന്നു. കൊളച്ചേരി ഇ.പി.കെ.എൻ.എസ് എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ വി.വി ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് കെ.പി ശിവദാസൻ അധ്യക്ഷത വഹിച്ചു.
പരിപാടിയോടാനുബന്ധിച്ച് പുസ്തക പ്രകാശനവും പുസ്തക പ്രദർശനവും അക്ഷരമരവും, ക്വിസ്സ് മത്സര പരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിൽ മാനേജർ എ ലക്ഷ്മണൻ മാസ്റ്റർ പോസ്റ്റർ പ്രദർശനോദ്ഘാടനം ചെയ്ത് സംസാരിച്ചു. ഹെഡ് മാസ്റ്റർ ടി.എം സഞ്ജു മാസ്റ്റർ സ്വാഗതവും അധ്യാപിക ഇവർണ ടീച്ചർ നന്ദിയും പറഞ്ഞു.