മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയവും മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂളും സംയുക്തമായി വായന പക്ഷാചരണം നടത്തി. കെ.പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.പി. ദീപ ഗിരിധരൻ അദ്ധ്യക്ഷത വഹിച്ചു.
ബാബുരാജ് മാണുക്കര, എം.അശ്രഫ് മാസ്റ്റർ, പി.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു ഹെഡ്മിസ്ട്രസ്സ് കെ.സി ഷംന ടീച്ചർ സ്വാഗതവും റജിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.