ദേശസേവ യു.പി സ്കൂളിൽ വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും നടന്നു


കണ്ണാടിപ്പറമ്പ് :- ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് ദേശസേവ സ്കൂളിൽ വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഉദ്ഘാടനവും കണ്ണാടിപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ സീനിയർ മലയാളം അധ്യാപിക സുവർണ്ണലത.സി നിർവ്വഹിച്ചു. 

അസംബ്ലിയിൽ വായനാ ഗാനം, വായന പ്രതിജ്ഞ, പുസ്തകാസ്വാദനം, വായന സന്ദേശം എന്നിവ അവതരിപ്പിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് എം.വി ഗീത , സീനിയർ അസിസ്റ്റൻഡ് ഇ.ജെ സുനിത, വിദ്യാരംഗം കൺവീനർ ബവിൽ ടി.എച്ച് എന്നിവർ പങ്കെടുത്തു.

Previous Post Next Post