മട്ടന്നൂർ :- മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻ്ററി സ്കൂളിൽ വായനാദിനം ആചരിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മാനേജർ സി.എച്ച് മോഹൻദാസ് അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച് എം ശ്രീലത.എം, ഡോ:നാരായണൻ പൊയിലൂർ സംസാരിച്ചു. കെ.സരിത സ്വാഗതവും ശിവനന്ദ മുരളി നന്ദിയും പറഞ്ഞു.