ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റ ആഭിമുഖ്യത്തിൽ നൂഞ്ഞേരി എൽ.പി. സ്കൂളിൽ വായനാപക്ഷാചരണം നടന്നു.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.എം പ്രസീത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് സി.കെ ജനാർദ്ദനൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം ശിവദാസൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. നൂഞ്ഞേരി എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.വി മല്ലിക , സ്റ്റാഫ് സെക്രട്ടറി പി.വി സുബൈർ, ഗ്രന്ഥാലയം ഭാരവാഹികളായ പി.കെ രഘുനാഥൻ, ദാമോദരൻ കൊയിലേരിയൻ, കെഭാസ്കരൻ, എം.സി സന്തോഷ് കുമാർ, ഇ.അശോകൻ എന്നിവർ സംസാരിച്ചു.