പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് നവീകരണത്തിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം നടന്നു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് നവീകരണത്തിൻ്റെ ഭാഗമായുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം പി.മുഹമ്മദ് കുട്ടി ഹാജിയിൽ നിന്നും മഹല്ല് ഖത്തീബ് അബ്ദുറഷീദ് ബാഖവി ഏറ്റുവാങ്ങി. 

ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് സി.എം മുസ്തഫ ഹാജി, ജനറൽ സിക്രട്ടറി മുസ്തഫ കോടിപ്പോയിൽ, ഹംസ മൗലവി, സി.കെ മഹമൂദ് ഹാജി, എ.പി ഹംസ, പോക്കർ ഹാജി,റംസാൻ ഹാജി, വി  എച്ച്.എം അബ്ദുൽ ഖാദർ, മുസ്തഫ മൗലവി, കെ പി മുനീർ, ഖൈറുദ്ധീൻ കെ.വി, ലഥീഫ് സി.കെ എന്നിവർ സന്നിതരായി

Previous Post Next Post