സർക്കാർ ജീവനക്കാർ ഓഫീസ് സമയം ഓൺലൈൻ, ഓഫ്‌ലൈൻ കോഴ്സുകളിൽ പങ്കെടുക്കാൻ പാടില്ലെന്നു നിർദേശം


തിരുവനന്തപുരം :- സർക്കാർ ജീവനക്കാർ ഓഫീസ് സമയം ഓൺലൈൻ, ഓഫ്‌ലൈൻ കോഴ്സുകളിൽ പങ്കെടുക്കാൻ പാടില്ലെന്നു നിർദേശം. ജോലി ചെയ്യുന്ന കേന്ദ്രത്തിന്റെ 30 കിലോമീറ്റർ പരിധിക്കുള്ളിലേ നേരിട്ടു പഠനം നടത്താവൂ. ഓഫിസ് സമയത്തിൽ ഇളവ് അനുവദിക്കില്ല. സായാഹ്‌ന, പാർട്ട് ടൈം, വിദൂര വിദ്യാഭ്യാസ, ഓൺലൈൻ കോഴ്സുകളിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് നിർദേശങ്ങൾ. 

കോഴ്സ് തുടങ്ങുന്നതിന് 2 മാസം മുൻപ് വകുപ്പ് മേധാവിക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ മേധാവി തീരുമാനമെടുക്കണം. ജില്ലാ മേധാവി മുഖേന നേരിട്ടോ ഓൺലൈൻ വഴിയോ അപേക്ഷ സമർപ്പിക്കാം. അനുമതി നിഷേധിച്ചാൽ അപ്പീൽ നൽകാം. അനുമതിയില്ലാതെ പഠനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കും

Previous Post Next Post