മയ്യിൽ :- പഴശ്ശി എട്ടാം മൈലിലെ ഗ്രാമിക സ്വശ്രയസംഘവും തളിപ്പറമ്പ് മെഡിസിറ്റി സ്പെഷ്യലിറ്റി ലാബും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. എട്ടാംമൈലിലെ വണ്ടർ കിഡ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് പി.വി പുരുഷോത്തൻ അധ്യക്ഷത വഹിച്ചു.
എ.എം.എൽ.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി ജീവിത ശൈലി രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള വിവിധ ടെസ്റ്റുകളുടെ കാലിക പ്രസക്തി വിശദീകരിച്ചു. കുഞ്ഞിരാമൻ മാസ്റ്റർ, ടി.സി വിനോദ്, സംഘം സെക്രട്ടറി വി.സുധാകരൻ മാസ്റ്റർ, സി.കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. പുതിയ അംഗങ്ങൾക്കുള്ള അംഗത്വവിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു.