വയക്കരയിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ ; കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നിതിന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്


കണ്ണൂർ :-  നൂറുകണക്കിനാളുകളാണ് നിതിന്റെ  മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ അന്ത്യാജ്ഞലി അർപ്പിക്കാൻ വയക്കരയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ നെടുമ്പാശേരി എയർപോർട്ടിൽ വ്യോമസേന വിമാനത്തിലെത്തിച്ച മൃതദേഹം വൈകീട്ട് 7.30 ഓടെയാണ് സ്വദേശമായ വയക്കരയിലേക്കെത്തിയത്. 

നിതിന്റെ മൃതദേഹം വഹിച്ച ആംബുലൻസ് പൊന്നമ്പാറ ജംഗ്ഷനിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വയക്കരയിലേക്ക് വന്നുചേർന്നത്. ഈ സമയം വൻജനാവലി മൃതദേഹം ഒരുനോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി മണിക്കൂറുകളായി അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വയക്കര മുണ്ട്യക്ക് സമീപവും തുടർന്ന് വീട്ടിലും പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാജ്ഞലി അർപ്പിച്ചു.

Previous Post Next Post