മയ്യിൽ വണ്ടർ കിഡ്സ് പ്രീ സ്കൂൾ പ്രവേശനോത്സവം നടത്തി


 

 


മയ്യിൽ:-പ്രവേശനോത്സവം ആഘോഷമാക്കി മയ്യിൽ വണ്ടർ കിഡ്സ് പ്രീ സ്കൂൾ 8ാം മൈൽ വണ്ടർ കിഡ്സ് പ്രീ സ്കൂൾ. പ്രവേശനോത്സവവും,  കുട്ടികൾക്കുള്ള മാതൃഭൂമിയുടെ മിന്നാമിന്നി കിറ്റ് വിതരണവും ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. മയ്യിൽ ലയൺസ് ക്ലബ്ബ് സിക്രട്ടരി ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, എം.വി.ലക്ഷ്മണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ സി.സുജാത സ്വാഗതവും, സാഹിദ ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപടികളും മധുര പലഹാര വിതരണവും നടത്തി.



 


Previous Post Next Post