മക്ക :- ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമം ശനിയാഴ്ച നടക്കും. തൂവെള്ളവസ്ത്രധാരികളായ ലക്ഷക്കണക്കിന് തീർഥാടകർ മന്ത്രം ഉരുവിട്ട് പ്രാർഥനയോടെ അറഫയിൽ ഒത്തുചേരും. മിനാ താഴ്വരയിൽ ഒത്തുകൂടിയ വിശ്വാസികളെല്ലാം തിരക്കൊഴിവാക്കാൻ വെള്ളിയാഴ്ച സൂര്യാസ്തമയത്തിനുശേഷം അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മുൻപായി മുഴുവൻ തീർഥാടകരും അറഫയിലെത്തും. സൗദിസമയം ഉച്ചയ്ക്ക് 12.21- നാണ് സുപ്രധാന ചടങ്ങായ അറഫാ പ്രഭാഷണം നടക്കുക. പ്രവാചകൻ്റെ പ്രസംഗത്തെ ഓർമ്മിപ്പിക്കുന്നതാണിത്.
മക്കയിലെ ഗ്രാൻഡ് പള്ളി ഇമാമും മതപ്രഭാഷകനുമായ ശൈഖ് മാഹിർഅൽ മുഐഖിലിയാണ് പ്രഭാഷണം നടത്തുക. അറബിയിൽ നടത്തുന്ന പ്രഭാഷണം മലയാളം ഉൾപ്പെടെ 20 ഭാഷകളിലേക്ക് തത്സമയം പരിഭാഷപ്പെടുത്തും. ലോകത്തിലെ 100 കോടി ആളുകളിലേക്ക് പ്രഭാഷണമെത്തും. തുടർച്ചയായ ഏഴാംവർഷമാണ് പ്രഭാഷണം ഒട്ടേറെ ഭാഷകളിലേക്ക് പരിഭാഷ ചെയ്യുന്നത്. രണ്ട് വിശുദ്ധ പള്ളികളുടെയും നടത്തിപ്പിൻ്റെ ചുമതലയുള്ള സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ആശുപത്രിയിലുള്ള രോഗി കളെ ആംബുലൻസുകളിലും എയർ ആംബുലൻസുകളിലുമാ യി അറഫയിൽ എത്തിക്കുന്നു ണ്ട്. അറഫാ പ്രഭാഷണവും പ്രാർ ഥനയും കഴിഞ്ഞ് സൂര്യാസ്തമയ ത്തിന് തൊട്ടുമുൻപ് ഹാജിമാർ മുസ്‌ദലിഫയിലേക്കു തിരിക്കും.