കണ്ണൂർ :- ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വായനാ മാസാചരണത്തിൻ്റെയും ഉദ്ഘാടനം വിദ്യാരംഗം കലാ സാഹിത്യ വേദി മുൻ അസിസ്റ്റൻ്റ് കോ. ഓഡിനേറ്റർ എം.വി ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു. പ്രധാനാധ്യാപിക പി സാജിത അധ്യക്ഷത വഹിച്ചു.
സിന്ധു ടീച്ചർ , സൈനബ ടീച്ചർ, മുനീർ മാസ്റ്റർ എന്നിവർ ചടങ്ങിന് ആശസയർപ്പിച്ചു സംസാരിച്ചു. വായന ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ശ്രീനിത്ത് മാസ്റ്റർ സ്വാഗതവും വിദ്യാരംഗം കോ - ഓഡിനേറ്റർ റിഷ ടീച്ചർ നന്ദിയും പറഞ്ഞു.