തലശ്ശേരി:-കൂത്തുപറമ്പിൽ ആളൊഴിഞ്ഞപറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് വഴിയരികിലെ പറമ്പിൽ നിന്ന് രണ്ട് ബോംബുകൾ കണ്ടെത്തിയത്.
ഇവ ഉഗ്രശേഷി ഉള്ളവയാണെന്ന് പോലീസ് അറിയിച്ചു. കിണറ്റിൻ്റവിട ആമ്പിലാട് റോഡിന് സമീപത്താണ് സംഭവം. തലശ്ശേരി എരഞ്ഞോളിയിൽ കഴിഞ്ഞ ദിവസം ബോംബ് പൊട്ടി വേലായുധൻ (80) എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു.
വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. പറമ്പിൽ നിന്ന് കിട്ടിയ വസ്തു ബോംബാണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്.