കമ്പിൽ :- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് പദ്ധതിയുടെ ഭാഗമായുള്ള 'ചന്ദ്രിക നൂറുൽ മആരിഫ്' നാളെ ജൂൺ 23 ഞായറാഴ്ച രാവിലെ 10 മണിക്ക് കുമ്മായക്കടവ് ഹിദായത്തുൽ ഇസ്‌ലാം മദ്രസയിൽ വെച്ച് നടക്കും.
സ്വഫ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഉസ്താദ് ഹാഫിള് അബ്ദുള്ള ഫൈസിയുടെ സാന്നിധ്യത്തിൽ കബീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് മുസ്തഫ പി.ടി അദ്ധ്യക്ഷത വഹിക്കും. ഹിദായത്തുൽ ഇസ്ലാം മദ്രസ സദർ മുഅല്ലിം അമീർ ദാരിമി, നാറാത്ത് പഞ്ചായത്ത് വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത് എന്നിവർ സംസാരിക്കും.