മയ്യിൽ :- മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്ത് പച്ചക്കറികൃഷിയുടെ നടീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സത്യഭാമ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ അശോക് കുമാർ.എ അധ്യക്ഷനായി. ADS മെമ്പർ ശ്രീമതി ശ്രീജ, മയ്യിൽ കൃഷിശ്രീസെന്റർ ഫെസിലിറ്റേറ്റർ അനുശ്രീ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ, JLG CRP ശോഭന, വ്യാപാരി വ്യവസായി സമിതി മയ്യിൽ സെക്രട്ടറി എം. എം ഗിരീഷ്, കർഷകൻ നാരായണൻകുട്ടി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഇരുവാപ്പുഴ നമ്പ്രം പാടശേഖരസമിതി സെക്രട്ടറി അനൂപ് സ്വാഗതവും മയ്യിൽ കൃഷി അസിസ്റ്റന്റ് അഖിൽ പി.വി നന്ദിയും പറഞ്ഞു.