കാഞ്ഞങ്ങാട് :- കർഷകർക്ക് ആശ്വാസമായി കുരുമുളക് വില. രണ്ടുദിവസത്തിനിടയിൽ കുരുമുളക് കിലോയ്ക്ക് 21 രൂപ കൂടി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ കിലോയ്ക്ക് 68 രൂപയാണ് കൂടിയത്. കുറഞ്ഞ സമയത്തിനുള്ളിലുണ്ടാകുന്ന റെക്കോഡ് വിലക്കയറ്റമാണിത്. അൺഗാർബിൾഡ് മുളകിന് കിലോയ്ക്ക് 640 രൂപയാണ് ശനിയാഴ്ചത്തെ വില. ഗാർബിൾഡിൻ്റെ വില 660 രൂപയായി ഉയർന്നു. 2016-ൽ കുരുമുളകിന് കിലോയ്ക്ക് 750 രൂ പവരെ വില ഉയർന്നിരുന്നു. പിന്നീടുള്ള വിലയിടിവ് കർഷകർക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. 2019-ൽ വില കൂപ്പുകുത്തി കിലോയ്ക്ക് 220 രൂപവരെയെത്തി. തുടർന്നുള്ള വർഷങ്ങളിൽ 2021 തുടക്കംവരെ 300-നും 350-നും ഇടയിൽ തങ്ങിനിന്ന വില 2021 അവസാനം 500 വരെ ഉയർന്നിരുന്നു. അടുത്തവർഷം വില വീണ്ടും 400- ലേക്ക് താഴ്ന്നു. കഴിഞ്ഞവർഷം പ്രതീക്ഷയു മായി 500 പിന്നിട്ട് 590 വരെ വില ഉയർന്നു. ഒരുമാസം മുൻപ് 600-ലെത്തിയ വില കഴിഞ്ഞദിവസങ്ങളിലാണ് 615 രൂപ കടന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലവർധനയാണ് പെട്ടെന്നുള്ള വില വർധനയ്ക്കും കാരണം. മഴ കനത്തതോടെ ശ്രീലങ്കയിൽ നിന്നുള്ള മുളകുവരവ് വലിയതോതിൽ കുറഞ്ഞിരിക്കുകയാണ്. ഇതാണ് അന്താരാഷ്ട്ര വിപണിയിൽ ഡിമാൻഡ് വർധിക്കാൻ കാര ണമായത്.
ജൂണിൽ വിളവെടുപ്പ് നടക്കുന്ന ശ്രീലങ്കൻ കുരുമുളകി ന് മഴയായതിനാൽ ജലാംശം കൂടുതലാണെ ന്ന പ്രശ്നവുമുണ്ട്. ശ്രീലങ്കൻ മുളകിന്റെ വില ടണ്ണിന് 7,000 ഡോളറായി കുത്തനെ ഉയർ ന്നു. ഇതിനുസരിച്ച് മറ്റ് രാജ്യങ്ങളുടെ കുരു മുളകുവിലയും ഉയർന്നിട്ടുണ്ട്. വിയറ്റ്നാം മുളകിന് 8,000 ഡോളറാണ് വില. ബ്രസീ ലിയൻ മുളകിനും 8,000 ഡോളറായി വില ഉയർന്നു. ഇന്ത്യൻ മുളകിൻ്റെ അന്താരാഷ്ട്ര മാർക്കറ്റിലെ വില 8,200 ഡോളറായി കുത്തനെ ഉയർന്നിരിക്കുകയാണ്.അഭ്യന്തര മാർക്കറ്റിൽ ഡിമാൻഡ് വലിയ രീതിയിൽ വർവർധിച്ചതുംവില വർധനയ്ക്ക് കാരണമായിട്ടുണ്ടെന്ന് കേരളത്തിലെ കച്ചവടസമൂഹം ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് കുരുമുളക് ഉപഭോഗം വർധിക്കുകയാണ്. പുതിയഭക്ഷണരീതികളിൽ കുരുമുളക് പ്രധാന ഘടകമായി മാറുന്നുമുണ്ട്. എന്നാൽ ഇപ്പോഴത്തെ ആവശ്യത്തിനനുസരിച്ച് രാജ്യത്ത് ഉത്പാദനം വർധിച്ചിട്ടില്ല. കുരുമുളകുകൂടി ചേർത്ത് തയ്യാറാക്കുന്ന പുതിയ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കമ്പനികൾ പെരുകുകയാണ്.വൻകിട കമ്പനികൾ കുരുമുളക് ശേഖരിച്ച്വയ്ക്കുന്നുമുണ്ട്. ഇതൊക്കെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. അതേസമയം വില ഉയരുന്നുണ്ടെങ്കിലും ചരക്ക് സ്റ്റോക്കില്ലാത്തതിനാൽ കർഷകർക്ക് അതിൻ്റെ ഗുണം ലഭിക്കാത്ത സ്ഥിതിയാണെന്ന് ഇപ്സ്റ്റ ഡയറക്ടർ കിഷോർ ശ്യാംജി പറഞ്ഞു.