മുംബൈ :- സവാളയുടെ വരവ് മൊത്തവിപണിയിൽ കുറഞ്ഞതോടെ വില കൂടാൻ തുടങ്ങി. ചില്ലറവിപണിയിൽ കിലോ ഗ്രാമിന് 20-22 രൂപവരെയുണ്ടായിരുന്ന സവാളയുടെ വില 40 രൂപ വരെയായി. എ.പി.എം.സി ചന്തകളിൽ സവാളയുടെ വരവ് കുറഞ്ഞതാണ് വിലകൂടാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. ശരാശരി 125 ലോറി സവാള വന്നിരുന്നത് 60 മുതൽ 70 വരെയായി കുറഞ്ഞു. ഇതോടെ ആവശ്യക്കാർ കൂടിയതാണ് വിലകൂടാൻ കാരണമെന്നാണ് മൊത്തക്കച്ചവടക്കാരനായ സചിൻ കാലെ പറയുന്നത്. സവാള കൂടുതലും ദക്ഷിണസംസ്ഥാനങ്ങളിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും പോകുന്നതുകൊണ്ടാണ് സംസ്ഥാനത്തെ ചന്തയിലേക്കുള്ള സവാളവരവ് കുറഞ്ഞത്.
ഇനി മൺസൂൺ കനക്കുന്നതോടെ വരവ് വീണ്ടും കുറയാൻ സാധ്യതയുണ്ടെന്നും ഇനിയും വിലകൂടാൻ സാധ്യതയുണ്ടെന്നും സചിൻ കാലെ പറഞ്ഞു. വിലകുറവായതിനാൽ കർഷകർ സവാള കൂടുതൽ സം ഭരിച്ചിട്ടുണ്ടെന്നും അതിനാൽ മൺസൂൺ കാലത്ത് സവാള യുടെ വരവുകുറയില്ലെന്നുമാ ണ് ഒരുവിഭാഗം കച്ചവടക്കാർ പറയുന്നത്. മൺസൂൺ കാ ലത്ത് സവാളവില സാധാരണനിലയിൽനിന്ന് കൂടില്ലെന്നും അവർ പറയുന്നു. കേന്ദ്രസർക്കാർ സവാള കയറ്റുമതി നിരോധിച്ചതിനെത്തുടർന്ന് കർഷകർ പ്രതിഷേധത്തിലായിരുന്നു. പിന്നീട് കയറ്റുമ തിനിരോധനം പിൻവലിച്ചെങ്കിലും നികുതി - ഏർപ്പെടുത്തി. ഇതും സവാള കയറ്റുമതിയെ ബാധിച്ചു. കയറ്റുമതിക്കുള്ള കുറഞ്ഞ വില കേന്ദ്രം പ്രഖ്യാപിച്ചതും കർഷകർക്ക് തിരിച്ചടിയായി. ഇതിനിടയിലാണ് സവാള 32 വില കൂടിയത്.