ബോബി മുടോയി ചികിത്സാസഹായം ; മുല്ലക്കൊടി എ.യു.പി സ്കൂളിന്റെ നേതൃത്വത്തിൽ തുക കൈമാറി


മുല്ലക്കൊടി :- കാൻസർ ബാധിച്ച് ഒരു കിഡ്‌നി എടുത്ത് കളയുകയും ലിവറിന് സർജറിയും ആവശ്യമായ ആസാം സ്വദേശി ബോബി മുടോയിക്ക് വേണ്ടി മുല്ലക്കൊടി എ.യു.പി സ്കൂളിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച ചികിത്സാസഹായം കൈമാറി. 

സ്റ്റാഫ് സെക്രട്ടറി കെ.പി അബ്ദുൾ ഷുക്കൂർ, അധ്യാപകൻ ടി.കെ ശ്രീകാന്ത്, വിദ്യാർത്ഥി പ്രതിനിധി എം.വി ശ്രീപർണ എന്നിവർ ചേർന്ന് ചികിത്സാസഹായ കമ്മറ്റി കൺവീനർ വിനോദ് മാസ്റ്റർക്ക് (കണ്ടക്കൈ എ.എൽ.പി സ്കൂൾ) തുക കൈമാറി.

യുവതിക്ക് വളരെ അടിയന്തിരമായി സർജറി ആവശ്യമായിരിക്കുകയാണ്. രണ്ടുമക്കൾ അടങ്ങുന്ന ഈ കുടുംബം വർഷങ്ങളായി എട്ടേയാറിന് സമീപമാണ് താമസം. നിങ്ങളാൽ കഴിയാവുന്ന തുക താഴെകാണുന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കാവുന്നതാണ്.

Name : Laicy basumotari

Acc no : 42294088432

Ifsc : SBIN0071024

Gpay : 9101043673




 

Previous Post Next Post