കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കുട്ടികൾക്ക് യോഗ പരിശീലനം നടത്തി. "നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം" എന്ന വിഷയത്തിൽ പ്രശസ്ത യോഗ പരിശീലകരായ ബിനിഷ ,കവിത എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. പ്രധാനധ്യാപിക താരാമണി ടീച്ചർ സ്വാഗതവും ശങ്കരനാരായണൻ മാഷ് നന്ദിയും പറഞ്ഞു.