മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് ഊർവ്വരം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു


മുല്ലക്കൊടി :- മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്കിന്റെ കാർഷിക വികസന പദ്ധതി ഊർവ്വരത്തിന്റെ ഭാഗമായി സ്കൂളുകൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. മുല്ലക്കൊടി എ.യു.പി സ്കൂളിൽ നടന്ന പരിപാടി തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ.സി ഹരികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ എൻ.ബിന്ദു, സ്കൂൾ ഹെഡ്മാസ്റ്റർ സി.സുധീർ, പിടിഎ പ്രസിഡണ്ട് കെ.വി സുധാകരൻ, ടി.പി മനോഹരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ബാങ്ക് സെക്രട്ടറി സി.ഹരിദാസൻ സ്വാഗതവും ഉർവരം കോ-ഓർഡിനേറ്റർ കെ.വി അഭിലാഷ് നന്ദിയും പറഞ്ഞു.





Previous Post Next Post