മയ്യിൽ :- പെരിന്തൽമണ്ണ MES കോളേജിൽ നിന്നും MBBS കരസ്ഥമാക്കിയ തൈലവളപ്പിലെ ഡോ. എ.പി ശബാബിനെ തൈലവളപ്പ് ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ശബാബിന്റെ അഭാവത്തിൽ സഹോദരൻ എ.പി.ഷജീഹിന് Dr. ഇ.കെ സൈനുദ്ധീൻ മൊമെന്റൊ കൈമാറി.
എം.കെ കുഞ്ഞഹമ്മദ് കുട്ടി, ടി.വി അബ്ദുൽ ഗഫൂർ, സി .കെ സത്താർ ഹാജി, കെ.കെ ഹംസ, വി.കെ മുസ്ഥ, കെ.കെ മുസ്തഫ, കെ.കെ അശ്രഫ് ഹാജി, എ.പി ഷജീഹ്, പി വി റിയാസ്, ടി.വി നൂറുദ്ദീൻ, എ.പി സിദ്ദീഖ്, എന്നിവർ പങ്കെടുത്തു. പി.വി ശംസുദ്ദീൻ സ്വാഗതവും എ.പി ലത്തീഫ് നന്ദിയും പറഞ്ഞു.