പുരോഗമന കലാസാഹിത്യസംഘം മയ്യിൽ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു


മയ്യിൽ :- പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മയ്യിൽ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. ചിത്രകാരൻ വർഗീസ് കളത്തിൽ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര വിശദീകരണം നടത്തി. 'പുസ്തക പുതുമഴ' പുസ്തക വിതരണം സാഹിത്യകാരി ശൈലജ തമ്പാൻ ഉദ്ഘാടനം ചെയ്തു. വിനോദ് കെ.നമ്പ്രം അധ്യക്ഷത വഹിച്ചു.

വി.സജിത്ത് ചെയർമാനും എ.അശോകൻ കൺവീനറുമായി മേഖല സംഘാടക സമിതി രൂപീകരിച്ചു. വി.സജിത്ത്, ടി.പി നിഷ രതീശൻ ചെക്കിക്കുളം, സലാം കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു. എ.അശോകൻ സ്വാഗതവും അഭിലാഷ് കണ്ടക്കൈ നന്ദിയും പറഞ്ഞു.




Previous Post Next Post