കണ്ണൂർ :- തലശ്ശേരി-മാഹി ബൈപ്പാസിലൂടെ യാത്രചെയ്യുന്ന വാഹനങ്ങളുടെ എണ്ണം 50 ശതമാനം വർധിച്ചെങ്കിലും ടോൾ ഒടുക്കുന്നവരുടെ എണ്ണം 30 ശതമാനമായി കുറഞ്ഞു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ബൈപ്പാസിലൂടെ യാത്രചെയ്ത വാഹനങ്ങൾ പത്തായിരത്തോളമായിരുന്നു. ഈ കാലയളവിൽ ടോൾ ഒടുക്കുന്നവർ ഏകദേശം 8000 മുതൽ 9000 വരെയും.
മേയ് -ജൂൺ മാസത്തിൽ ബൈപ്പാസിലൂടെ കടന്നുപോയ വാഹനങ്ങളുടെ എണ്ണം 12,000 മുതൽ 15,000 വരെയായി ഉയർന്നെങ്കിലും ടോൾ ഒടുക്കുന്ന വാഹനങ്ങൾ 5000 മുതൽ 6000 വരെയായി കുറഞ്ഞു. ഹൈവേയിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങൾ ടോൾ ബൂത്തിന് ഇരു വശത്തുമുള്ള സർവീസ് റോഡുകൾ വഴി മാറിപ്പോകുന്നതാണ് കാരണമായി പറയുന്നത്.