പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.

 


റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൂറ്റനാട് ചാലിപ്രം പള്ളിക്ക് സമീപം കൊപ്പത്ത് പാറമ്മല്‍ നൗഷാദ് (52) ആണ് മരിച്ചത്. സൗദി ദമ്മാം അന്‍സായില്‍ ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നുപോയത്. മരണത്തിന് മണിക്കൂർ മുമ്പ് ഭാര്യയുമായി സംസാരിച്ചിരുന്നു. ഭാര്യ: റഷീദ. മാതാവ്: ആയിഷ. മക്കള്‍: ആയിഷ, നൗഷിദ, മുന്‍ഷിദ, നബീല്‍. മരുമകൻ: ഫാറൂഖ്.

Previous Post Next Post