കണ്ണൂർ :- രാത്രികാലങ്ങളിലെ തട്ടുകടകളും ഹോട്ടലുകളും കേന്ദ്രീകരിച്ചുള്ള പരിശോധനകൾ കർശനമാക്കാൻ ജില്ലാ പൊതുജനാരോഗ്യ സമിതിയുടെ ആദ്യ യോഗത്തിൽ തീരുമാനമാനമായി. ഒഴിഞ്ഞു കിടക്കുന്ന തോട്ടങ്ങൾ കേന്ദ്രീകരിച്ചു ഡെങ്കിപ്പനി വ്യാപനമുണ്ട്. ഈ സ്ഥലങ്ങളിലെ തോട്ടം ഉടമകളെ കണ്ടെത്തി അവർക്കു പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടിസ് നൽകും.
പൊതുജനാരോഗ്യ നിയമത്തെക്കുറിച്ചു പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനുള്ള ബോധവൽക്കരണ പ്രചാരണ പരിപാടികൾ നടത്താ നും യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസി ഡൻ്റ് പി.പി ദിവ്യ അധ്യക്ഷയായി. ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.സി സച്ചിൻ പൊതുജനാരോഗ്യ നിയമത്തെക്കുറിച്ചു വിശദീകരിച്ചു.