സ. കെ.ചന്ദ്രൻ അനുസ്മരണം നടത്തി


കൊളച്ചേരി :- CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറിയും, കർഷക തൊഴിലാളി യൂണിയൻ മയ്യിൽ ബ്ലോക്ക് പ്രസിഡൻ്റുമായിരുന്ന കെ.ചന്ദ്രൻ്റ 7 മത് ചരമവാർഷികം ആചരിച്ചു. കരിങ്കൽക്കുഴി പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ചേർന്ന അനുസ്മരണയോഗം കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും CPIM പാനൂർ ഏരിയാ സെക്രട്ടറിയുമായ കെ.ഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. എം.ദാമോദരൻ അധ്യക്ഷത വഹിച്ചു.

CPIM ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ, കെ.വി പവിത്രൻ, എം.പി ശ്രീധരൻ , കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. IRPCക്ക് നൽകിയ ധനസഹായ തുക ചന്ദ്രൻ്റെ ഭാര്യ ചന്ദ്രമതിയിൽ നിന്ന് ഏരിയാ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി. കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.



Previous Post Next Post