കൊളച്ചേരി :- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ഭാഗമായി ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഈ ശാനമംഗലം മഹാവിഷ്ണു ക്ഷേത്ര കവാടത്തിൽ വെച്ച് പായസ വിതരണവും നടത്തി.
ആഘോഷ പരിപാടികൾക്ക് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ ,ജനറൽ സെക്രട്ടറി ദേവരാജൻ പി.വി, ബിജു.പി, പ്രകാശൻ.ടി, വാർഡ് മെമ്പർ ഗീത വി.വി, രജിത.പി, ചന്ദ്രിക വാര്യർ എന്നിവർ നേതൃത്വം നൽകി.