ന്യൂഡൽഹി :- രാജ്യത്തെ അഞ്ഞൂറോളം സിബിഎസ്ഇ സ്കൂളുകളിലെ വിദ്യാർഥികളുടെ തിയറി, പ്രാക്ടിക്കൽ മാർക്കുകൾ തമ്മിൽ വലിയ അന്തരം കണ്ടെത്തിയ സാഹചര്യത്തിൽ സ്കൂളുകൾക്കു മുന്നറിയിപ്പു നൽകിയെന്ന് ബോർഡ് അറിയിച്ചു. ഈ സ്‌കൂളുകളിലെ പകുതിയിലേറെ വിദ്യാർഥികളുടെ മാർക്കുകൾ തമ്മിലുള്ള പൊരുത്തക്കേട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണു കണ്ടെത്തിയത്.
മുൻവർഷങ്ങളിലെ ഫലവുമായുള്ള താരതമ്യത്തിലാണു വ്യത്യാസം ശ്രദ്ധയിൽപെട്ടത്. പ്രാക്ടിക്കൽ പരീക്ഷകളിലെ മൂല്യ നിർണയം സംബന്ധിച്ചു കൃത്യമായ മാർഗനിർദേശങ്ങൾ സ്കൂളുകൾക്കു നൽകിയിട്ടുണ്ട്.