കമ്പിൽ :- പാട്ടയം മനയത്ത് തെക്കെയിൽ തറവാട് ഗുരുമഠത്തിലെ പ്രതിഷ്‌ഠാ വാർഷികം വിശേഷാൽ പൂജകളോടെയും സമൂഹപ്രാർത്ഥനകളോടെയും ഗുരുസന്നിധിയിൽ വച്ച് ജൂൺ 8 ശനിയാഴ്ച നടക്കും.
പ്രതിഷ്‌ഠാ ദിനത്തിൽ രാവിലെ 9.30 ന് കേരളത്തിലെ മികച്ച ആധ്യാത്മിക പ്രഭാഷകയും വിവിധ സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ചവരുമായ മുൻ എംജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫസർ കെ.എസ് ഇന്ദുലേഖ (കോട്ടയം തലയോലപ്പറമ്പ്) ഗുരു സന്നിധിയിൽ ആധ്യാത്മിക വിഷയത്തിൽ പ്രഭാഷണം നടത്തും.