പള്ളിപ്പറമ്പ് :- INC വാരിയേഴ്സ് & ബൂത്ത് കോൺഗ്രസ്സ് പള്ളിപ്പറമ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നതവിജയികൾക്കുള്ള അനുമോദനം "വിജയാരവം - 2024" നാളെ ജൂൺ 13 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പള്ളിപ്പറമ്പ് ഗവ: എൽ.പി സ്കൂളിൽ നടക്കും.
SSLC, പ്ലസ് ടു, LSS, USS, മള്ഹറുൽ ഇസ്ലാം മദ്രസയിൽ നിന്ന് പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. KPCC മെമ്പർ അമൃത രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ റിട്ടയേർഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജീവ് എ.പി മുഖ്യപ്രഭാഷണം നടത്തും.