മയ്യിൽ :- കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അലിഫ് വിംഗ് വർഷങ്ങളായി LP, UP, HS , HSS വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന അലിഫ് ടാലന്റ് സ്കൂൾതല മത്സരം തളിപ്പറമ്പ് സൗത്ത് സബ് ജില്ലയിലെ 49 സ്‌കൂളുകളിലും സംഘടിപ്പിച്ചു.
ഇതിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സബ്ജില്ലാതല മത്സരം ജൂലൈ 13 ശനിയാഴ്ച രാവിലെ 10 മണിക്ക് ചെക്കിക്കുളം രാധാകൃഷ്ണ എ.യു.പി സ്കൂളിൽ വെച്ച് നടക്കും. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ പി.കെ മുനീർ ഉദ്ഘാടനം ചെയ്യും. എ.ഇ.ഒ ജാൻസി ജോൺ ഉപഹാര സമർപ്പണം നടത്തും. ബിപിസി ഗോവിന്ദൻ എടാടത്തിൽ വിശിഷ്ടാതിയാകും.