മയ്യിൽ :- മയ്യിൽ എരിയാ പ്രവാസി സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ജൂലൈ 29 തിങ്കളാഴ്ച രാവിലെ 11.30 ന് തളിപ്പറമ്പ് MLA എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി പി.മനോജ് ചെയർമാനായി സ്വാഗത സംഘം രൂപീകരിച്ചു. ബാങ്ക് പ്രസിഡന്റ് കെ.വി ശിവൻ അധ്യക്ഷനായിരുന്നു. എൻ.അനിൽ കുമാർ, രാജീവൻ വി.കെ, പി.മനോജ്, കെ.സി വിജയൻ എന്നിവർ സംസാരിച്ചു.