പഴയങ്ങാടി :- പ്രശസ്ത തെയ്യം കലാകാരനും ഫോക് ലോർ അവാർഡ് ജേതാവുമായ മാടായിലെ കെ കുമാരൻ(70) നിര്യാതനായി. ഇന്നലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
കണ്ണൂർ ജില്ലയിലെ അതിപുരാതന അനുഷ്ഠാന കലാരൂപമായ മാരിത്തെയ്യം കലാകാരൻ ആയിരുന്നു കുമാരൻ. കേരള ഫോക്‌ലോർ അക്കാദമി ഫെല്ലോഷിപ്പും, പി.കെ കാളൻ പുരസ്കാരവും നൽകി ആദരിച്ച അദ്ദേഹം അരനൂറ്റാണ്ടിലേറെയായി നാടൻകലാരംഗത്തെ സക്രിയസാന്നിധ്യമാണ്. ചിമ്മാനക്കളി, അരിയാട്ടം, തോറ്റംപാട്ട്, നാടൻപാട്ട് എന്നിവയിലും പ്രഗല്ഭനായിരുന്നു. പഴയങ്ങാടി, മാട്ടൂൽ പ്രദേശത്ത് പ്രചാരത്തിലുള്ള ചിമ്മാനക്കളിയുടെ ആചാര്യനായിരുന്നു.