കണ്ണൂർ :- ജില്ലയിൽ 6 ദിവസത്തിനിടെ എലിപ്പനി സ്ഥിരീകരിച്ചത് 2 പേർക്ക്. ഈ ദിവസങ്ങൾക്കുള്ളിൽ 24 പേർക്കു ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ജൂലൈ 1 മുതൽ 6 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. മലയോരമേഖലയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നുണ്ട്. കീഴ്പ്പള്ളി, ആറളം, പുളി ങ്ങോം, കേളകം പ്രദേശങ്ങളിൽ ഡെങ്കിപ്പനി കൂടുതലാണ്. 6 ദി വസത്തിനിടെ ഡെങ്കിലക്ഷണങ്ങളുമായി സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടിയത് 270 പേരാണ്.
മറ്റു പനിബാധിതരുടെ എണ്ണം നാലായിരം കടന്നു. 6 ദിവസത്തിനുള്ളിൽ 4,232 പേരാണു ചികിത്സ തേടിയത്. അതിൽ, 65 പേർക്കു കിടത്തിച്ചികിത്സ വേണ്ടിവന്നു. എലിപ്പനിബാധയുള്ള മൃഗങ്ങളുടെ മൂത്രവുമായുള്ള സമ്പർക്കത്തിലൂടെ മനുഷ്യരിലേക്ക് എലിപ്പനി പകരാം. കൂടുതലായും പകരുന്നത് എലികളുടെ മൂത്രത്തിലൂടെയാണെങ്കിലും പശു, നായ എന്നി വയുടെ മൂത്രത്തിലൂടെയും രോഗം പകരാം. രോഗബാധയേറ്റ മൃഗങ്ങളെ കൈകാര്യം ചെയ്തവർ ചികിത്സ തേടാൻ മടിക്കരുത്. എല്ലാ വളർത്തുനായ്ക്കൾക്കും എലിപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പു നൽകണം. പശുക്കൾക്ക് എലിപ്പനി ബാധിച്ചാൽ ഉടൻ ചികിത്സ ലഭ്യമാക്കണം.