ചെക്കിക്കുളം :- കർഷക സംഘം മാണിയൂർ വില്ലേജ് കൺവെൻഷൻ സംസ്ഥാന കമ്മറ്റി അംഗം കെ.സി മനോജ് ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. പി.സജിത്ത് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
മയ്യിൽ ഏരിയ ജോ: സെക്രട്ടറി പി.ദിവാകരൻ, ഏരിയ കമ്മറ്റിയംഗം എം.കെ ലിജി എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി ഒ.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കൺവെൻഷനിൽ വെച്ച് പച്ചക്കറി തൈകളുടെ വിതരണം മുതിർന്ന കർഷകനായ കുറ്റ്യാങ്കണ്ടി ഗോവിന്ദന് മുളകിൻ തൈ നൽകി കൊണ്ട് കെ.സി മനോജ് നിർവ്വഹിച്ചു.